രമേശ് ഇന്നലെ കോട്ടയത്ത് പറഞ്ഞതിൽ പശ്ചാത്തപിക്കേണ്ടി വരുമെന്ന് തിരുവഞ്ചൂർ പറഞ്ഞു.
ഉമ്മൻചാണ്ടിയെ അവഗണിക്കുന്ന പ്രശ്നമില്ല.
ഉമ്മൻചാണ്ടിയുടെ പിന്നിൽ ഒളിക്കുന്ന നിലപാടും ആരും എടുക്കണ്ട.
ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞു ഇന്നലെ പറഞ്ഞ കാര്യങ്ങളൊന്നും അംഗീകരിക്കാനാവില്ലന്നും ഉമ്മൻചാണ്ടി അറിഞ്ഞാണ് ഇന്നലെ ചെന്നിത്തല പ്രസംഗിച്ചത് എന്ന് വിശ്വസിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
പുതിയ നേതൃത്വത്തിന് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുക അല്ലേ വേണ്ടത്
പ്രതിപക്ഷ നേതാവ് പറഞ്ഞ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു