ചെന്നൈ: തമിഴ്‌നാട്ടിലെ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു. തമിഴ്‌നാട് കടലൂര്‍ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലാണ് ശനിയാഴ്ച വൈകിട്ടോടെ വാഹനാപകടം ഉണ്ടായത്. എറണാകുളം സ്വദേശി ഗൗരിനന്ദയാണ് മരിച്ചത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം.
പുതുച്ചേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അണ്ണാമലൈനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.