തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയിലെ ഡ്രൈവർ ജീവൻ ജോണ്‍സണ്‍, കണ്ടക്ടർ സി.പി.ബാബു എന്നിവരെയാണു സസ്പെൻഡ് ചെയ്തത്.
ബംഗളൂരുവില്‍നിന്നു തിരുവനന്തപുരത്തേക്കു സർവീസ് നടത്തിയ സ്കാനിയ ബസിലാണു സംഭവം. കഴിഞ്ഞ 21നായിരുന്നു ബസില്‍നിന്നും വിജിലൻസ് സ്ക്വാഡ് ബാള്‍ പൈത്തണ്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്ബിനെ കണ്ടെടുത്തത്.
ഇത് വിഷമില്ലാത്തതും ആഡംബര ഇനത്തില്‍പ്പെട്ടതും വന്യജീവികളുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടാത്തതുമാണെന്നു തമ്ബാനൂർ എസ്‌എച്ച്‌ഒ ശ്രീകുമാർ പറഞ്ഞിരുന്നു. കെഎസ്‌ആർടിസി വിജിലൻസ് സ്ക്വാഡ് തമ്ബാനൂർ ഡിപ്പോയ്ക്കു സമീപം ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയാണ് പാമ്ബിനെ കണ്ടെത്തിയത്.