കോട്ടയം ജില്ലയിലെ പ്രമുഖ ദേവാലയമായ അതിരമ്പുഴ പള്ളി തിരുനാളിൻ്റെ പ്രധാന ദിവസമായ ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂർ സ്റ്റേഷനിൽ വഞ്ചിനാട്, മംഗലാപുരം എക്സ്പ്രസ്സുകൾക്കാണ് വർഷങ്ങളായി സ്റ്റോപ്പ് അനുവദിച്ചിരുന്നത്.
കോട്ടയത്തിന്റെ വിവിധ ഭാഗത്തുനിന്നും മലബാർ മേഖലയിലേയ്ക്ക് കൃഷിയ്ക്കും മറ്റു വാണിജ്യ ആവശ്യങ്ങൾക്കുമായി കുടിയേറിപ്പാർക്കേണ്ടി വന്ന വിശ്വാസസമൂഹത്തിന് അതിരമ്പുഴ തിരുനാളിന് എത്തിച്ചേരുന്നതിന് ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റോപ്പുകൾ അനുവദിച്ചിരുന്നത്.
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും മലബാറിന്റെ ഉൾനാടൻ മലയോര മേഖലയിൽ പൊന്നുവിളയിച്ച കർഷകകുടുംബങ്ങൾ തിരുനാൾ ദിനങ്ങളിൽ അതിരമ്പുഴപ്പള്ളി സന്ദർശിക്കുന്ന പാരമ്പര്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്
അതിരമ്പുഴ തിരുനാളിന് മലബാറുമായുള്ള അഭേദ്യമായ ഈ ബന്ധം ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.
ഇതുമായി ബന്ധപെട്ട സർക്കുലർ റെയിൽവേ പുറത്തിറക്കാത്തതിനെതിരെയാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരുന്നിരിക്കുന്നത്.














































































