ഇന്ന് വൈകിട്ട് നാലുമണിയോടെ വീയപുരം പഞ്ചായത്ത്മുക്കിന് സമീപത്തെ കടവിലാണ് മൃതദേഹം നാട്ടുകാർ കണ്ടത്.
തുടർന്ന് വീയപുരം പോലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു.
ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.