തൃശൂര്‍: നീലഗിരി കൂനൂരില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് സ്വദേശി വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബികോം വിദ്യാര്‍ത്ഥി സഞ്ജിത്ത് (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. പരിക്കേറ്റ മറ്റുള്ളവരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണമ്പ്ര കാരപ്പൊറ്റ, വടക്കഞ്ചേരി, തേനിടുക്ക്, പരുവാശേരി, കിഴക്കഞ്ചേരി കണ്ണംകുളം പ്രദേശത്തുള്ളവരാണ് ഇവര്‍. ഒമ്പത് അംഗ സംഘം ഊട്ടി ചുറ്റിക്കണ്ട ശേഷം തിരിച്ചു വരുമ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ച വാഹനം കൂനൂര്‍ മേട്ടുപ്പാളയം ചുരം ഇറങ്ങുന്നതിനിടെ കാട്ടേരിയിലറോഡരികിലെ ചായക്കടയില്‍ ഇടിച്ചു കയറുകയായിരുന്നു.
കണ്ണമ്പ്ര കാരപ്പൊറ്റ സലീമിന്റെ മകനാണ് മരിച്ച സഞ്ജിത്. വഴുംക്കുംപാറ ശ്രീ നാരായണ കോളേജിലെ ബികോം വിദ്യാര്‍ത്ഥിയാണ്. മാതാവ്: സബിയ. സഹോദരി : സജിന.