മലപ്പുറം: എസ്എഫ്ഐയുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെ കാലിക്കറ്റ് സര്‍വകലാശാലയ്ക്കകത്ത് പ്രവേശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണറുടെ വാഹനം സര്‍വകലാശാലയ്ക്കകത്ത് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവര്‍ത്തകന്റെ തല പൊട്ടി ചോരയൊലിച്ചു.
കനത്ത പൊലീസ് സുരക്ഷയിലാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ പ്രവേശിച്ചത്. ജില്ലക്ക് പുറത്തു നിന്നും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചാന്‍സലര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് എസ്എഫ്ഐ പൊലീസിനെ നേരിട്ടത്.