തിരുവനന്തപുരം: വീടുകളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ദുരനുഭവങ്ങൾ നേരിടുന്ന വിദ്യാർത്ഥികളെ തിരിച്ചറിയാനയും സംരക്ഷിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതിനായി എല്ലാ സ്കൂളുകളിലും 'ഹെൽപ്പ് ബോക്സ്' സ്ഥാപിക്കും.
ഹെൽപ്പ് ബോക്സ് കൈകാര്യം ചെയ്യുന്നത് ഹെഡ്മാസ്റ്റർ/ഹെഡ്മിസ്ട്രസ് ആയിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പ്രശ്നങ്ങൾ അറിയിക്കാൻ ഇതിലൂടെ അവസരം ലഭിക്കും. ഹെൽപ്പ് ബോക്സ് ആഴ്ചയിൽ ഒരിക്കൽ തുറന്ന് അവയിൽ വരുന്ന പരാതികൾ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.