പുതിയ ചട്ടം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരും. നിലവില്‍ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഴികെയുള്ളവര്‍ക്ക് 9 സിം വരെ എടുക്കാം. ഈ സംസ്ഥാനങ്ങളില്‍ 6 ആണ് പരിധി.
9 ൽ കൂടുതലുള്ളവര്‍ അവ സറണ്ടര്‍ ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. വ്യാജ സിം ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.
ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ വെരിഫിക്കേഷന് നടത്താതെ സിം നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാനും 2 ലക്ഷം രൂപ പിഴ ചുമത്താനും നിയമം വന്നേക്കും.