മാവോയിസത്തെ ആശയപരമായി അംഗീകരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയില്ല. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ മനുഷ്യരെ കൊന്നൊടുക്കുന്ന നടപടി തെറ്റാണ്. കേരളത്തിലും അതാണ് സി പി ഐയുടെ നിലപാട്.
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ സൈനികവാഴ്ച നടത്താൻ മോദി സർക്കാർ ശ്രമിക്കുന്നു. മാർക്സിസത്തിന്റെ തലതിരിഞ്ഞ ദുർവാഖ്യാനമാണ് മാവോയിസം. ഇന്ന് മാവോയിസ്റ്റ് മുക്ത ഭാരതമെന്ന് മുദ്രാവാക്യം മുഴക്കുന്നവർ നാളെ കമ്മ്യൂണിസ്റ്റ് മുക്ത ഭാരതം എന്ന് പറയും. ആ തിരിച്ചറിവ് സി പി ഐയ്ക്ക് ഉണ്ട് . അദാനി,അംബാനിമാർക്ക് വേണ്ടി ദാസ്യപ്പണി ചെയ്യുന്നതിന് വേണ്ടിയാണ് മാവോയിസ്റ്റ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്നതെന്നും ബിനോയ് വിശ്വം.