നിരവധി പേർക്ക് പരിക്കേറ്റു.
ഇതില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിലെ വ്യാവസായിക കേന്ദ്രത്തിലായിരുന്നു സ്ഫോടനം.
സ്ഫോടനത്തില്‍ ഫാക്ടറി കെട്ടിടത്തിനും സമീപത്തെ വീടുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ തീപിടിത്തവുമുണ്ടായി. ഇത് പ്രദേശത്ത് പരിഭ്രാന്തിപരത്തി. അപകടമുണ്ടായ ഉടൻ ഓടിരക്ഷപ്പെട്ട ഫാക്ടറി ഉടമയ്ക്കുവേണ്ടി പൊലീസ് അന്വേഷണമാരംഭിച്ചു. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ഫാക്ടറി ഉടമയെ ഉടൻ പിടികൂടുമെന്നും പ്രാദേശിക ഭരണാധികാരി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നല്‍കുകയും ചെയ്തു.
സുരക്ഷാ മുൻകരുതലുകള്‍ ഏർപ്പെടുത്താത്തതാണ് സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം















































































