ആർപ്പൂക്കര: പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം ആർപ്പൂക്കര ഗവൺമെൻറ് എൽ പി സ്കൂളിൽ സമുചിതമായ ആഘോഷിച്ചു.ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ മെമ്പർ ശ്രീമതി അന്നമ്മ മാണി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പുത്തൻ ബാഗും കിരീടവും സ്മൈലി സ്റ്റിക്കും നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. വേനലവധിക്കു ശേഷം ബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും അലങ്കരിച്ച സ്കൂൾ കുട്ടികൾക്ക് വിസ്മയമായിരുന്നു.കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകിയ പായസവിതരണം പ്രവേശനോത്സവത്തെ അതിമധുരമാക്കി.
കോട്ടയം വെസ്റ്റ് ഉപജില്ല ഓഫീസർ ശ്രീമതി അനിത ഗോപിനാഥ് ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ദീപാ ജോസ് വൈസ് പ്രസിഡണ്ട് അരുൺ കെ ഫിലിപ്പ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് അരുൺ കെ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ ഓമന സണ്ണി നവാഗതരെ സ്വാഗതം ചെയ്തു.കുട്ടികൾക്കായി ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് നിർമ്മിച്ചു നൽകിയ പുതിയ ഡൈനിങ് ഹാളിന്റെ ഉദ്ഘാടന കർമ്മം പഞ്ചായത്ത് പ്രസിഡൻറ് ദീപ ശ്രീമതി ദീപ ജോസ് നിർവഹിച്ചു.