ചാവക്കാട് :മണത്തല നാഗയേക്ഷി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് കുത്തേറ്റത്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. കുത്തേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവിനാണ് കുത്തേറ്റത്. ബൈക്കിലെത്തിയ മൂന്ന് അംഗസംഘമാണ് കുത്തിയതെന്നാണ് സൂചന.
ദുബൈയിലായിരുന്ന ബിജു രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. ചാപ്പറമ്പ് സെൻററിൽ പെറ്റ്സ് ഷോപ്പ് നടത്തിവരുകയായിരുന്നു. ദുബൈയിലേക്ക് തിരികെ പോകാനുള്ള തയാറെടുപ്പിലായിരുന്നു.
ആക്രമണശേഷം പ്രതികൾ ബ്ലാങ്ങാട് കടപ്പുറം ഭാഗത്തേക്കാണ് വണ്ടിയോടിച്ച് പോയതെന്നാണ് സൂചന. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം തുടങ്ങി.
സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി കാമറകൾ പരിശോധിക്കുന്നുണ്ട്. സംഭവ സ്ഥലത്തും പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ. മാതാവ്: തങ്കമണി. ഭാര്യ: റിയ.