മധ്യ ഫിലിപ്പീൻസിലെ സെബൂ മേഖലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 20 പേർ മരിച്ചു. ചൊവ്വാഴ്‌ച രാത്രി പ്രാദേശിക സമയം 10ഓടെയാണ് റിക്‌ടർ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. 30ലേറെ പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നാല് കെട്ടിടങ്ങളും ആറ് പാലങ്ങളും പൂർണമായി തകർന്നെന്ന് സെബു പ്രവിശ്യ അധികൃതർ അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കടിയിൽപെട്ടാണു മരണം.