ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കാണാതായ വിദ്യാർഥികൾക്കായുള്ള തെരച്ചിലിൻ്റെ ഭാഗമായിട്ടാണ് കളരിയാമ്മാക്കൽ ചെക്ക് ഡാം തുറക്കുന്നത്.
ഇതിലൂടെ ആറ്റിലെ ജലനിരപ്പ് കുറച്ചുക്കൊണ്ട് തെരച്ചിൽ ശക്തമാക്കും.
മീനച്ചിലാറിൻ്റെ കരയിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
മുണ്ടക്കയം തെക്കേമല പന്തപ്ലാക്കൽ ആൽബിൻ ജോസഫ് (21), അടിമാലി കരിങ്കുളം കയ്പ്ലാക്കൽ അമൽ കെ ജോമോൻ (19) എന്നിവരെയാണ് ഇന്നലെ വൈകിട്ട് നാലരയോടെ ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായത്.
ഭരണങ്ങാനത്തെ സ്ഥാപനത്തിൽ ജർമ്മൻ ഭാഷ പഠന വിദ്യാർത്ഥികളായിരുന്നു ഇരുവരും.
നാലുപേരടങ്ങിയ സംഘമാണ് കുളിക്കാൻ വന്നത്.
ഒഴുക്കിൽ പെട്ട രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.













































































