മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന് നായരുടെ മകന് ആശ്രിത നിയമനം നല്കിയ സംഭവത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.
ഭാവിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്ക് പോലും ആശ്രിതനിയമനം നല്‍കുന്ന സ്ഥിതിയുണ്ടാകുമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.
ഇത്തരം നിയമനങ്ങള്‍ സര്‍ക്കാരിനെ കയറൂരി വിടുന്നത് പോലെയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തിന് സഹായം നല്‍കുന്നതാണ് ആശ്രിത നിയമനം.
എംഎല്‍എമാരുടെ മക്കള്‍ക്കൊ ബന്ധുക്കള്‍ക്കൊ നിയമനം നല്‍കാന്‍ കേരള സര്‍വീസ് ചട്ടം അനുവദിക്കുന്നില്ല.
യോഗ്യതയുള്ളവര്‍ നില്ക്കുമ്പോള് പിന്‍വാതിലിലൂടെ ചിലര്‍ നിയമിക്കപ്പെടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.













































































