കായംകുളത്തു സ്കൂട്ടർ റോഡിന് കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങിയതിനെ തുടർന്ന് പിന്നിൽ നിന്ന് വീണു വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയൻ്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഭർത്താവ് വിജയൻ ഓടിച്ച സ്കൂട്ടർ റോഡിനു കുറുകെ കിടന്ന കേബിൾ വയറിൽ കുരുങ്ങി സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നിൽ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീണായിരുന്നു മരണം. ഇന്നലെ രാത്രി 10.30നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരിച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം.
