വയനാട്: വയനാട്ടിൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഒടിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി വടക്കനാട് സ്വദേശി രജീവാണ് മരിച്ചത്. കാട്ടാന ആക്രമണത്തിൽ മരിച്ചെന്നാണ് നിഗമനം. രജീവിനെ രാത്രിയിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശരീരത്തിൽ പരിക്കേറ്റ പാടുകളോ ചതവുകളോ ഇല്ലാത്തതിനിലാൽ കാട്ടാന ആക്രമണത്തിൽ മരിച്ചതാണോ എന്ന് സ്ഥിരീകരിക്കാനായില്ല. അതേസമയം രജീവ് വീണ് കിടന്ന സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറഞ്ഞു. മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.













































































