കണ്ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ പത്മനാഭന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് നേതാക്കന്മാരുടെയും പ്രവര്‍ത്തകരുടെയും ബാന്‍ഡ്‌മേളയുടെയും അകമ്പടിയോടെ പ്രകടനമായാണ് പത്രികാ സമര്‍പ്പണത്തിനെത്തിയത്. ജില്ലാ വരണാധികാരി മീര്‍ മുഹമ്മദ് അലി മുമ്പാകെ
സികെ പത്മനാഭന്‍ പത്രിക സമര്‍പ്പിച്ചു. നേതാക്കന്മാരായ കെ. രഞ്ജിത്ത്, പി. സത്യപ്രകാശന്‍ മാസ്റ്റര്‍,അഡ്വ. അംബികാ സുതന്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പത്രികാ സമര്‍പ്പണത്തിനുശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു.














































































