വികസനവിരുദ്ധ പട്ടം ഏറ്റവും കൂടുതൽ ചേരുന്നത് പിണറായി വിജയനാണ്. വിമർശിക്കുന്നവരെ മോദി രാജ്യദ്രോഹികളാക്കും. അതേ സ്റ്റൈലാണ് പിണറായിയും പിന്തുടരുന്നതെന്നും സതീശൻ പറഞ്ഞു.
സിൽവർ ലൈൻ ഹരിത പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പദ്ധതിക്ക് വേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്നും സതീശൻ ചോദിച്ചു. പദ്ധതിയെക്കുറിച്ച് ചോദിച്ചറിയേണ്ടത് തന്നെയാണ്. അതാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.












































































