കണ്ണൂരിൽ ബയോഗ്യാസ് പ്ലാൻ്റിൻ്റെ ടാങ്കിൽവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ബെനഡിക്ടിന്റെ മകൾ അസ്‌മികയാണ് മരിച്ചത്. കൂത്തുപറമ്പിലെ വെളിച്ചെണ്ണ നിർമാണ കമ്പനിയിലാണ് അപകടം ഉണ്ടായത്.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. കുട്ടി അബദ്ധത്തിൽ ടാങ്കിൽ വീഴുകയായിരുന്നു എന്ന് മാതാപിതാക്കൾ പറയുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.














































































