വയനാട് സുൽത്താൻബത്തേരിയിൽ സർക്കാർ സ്കൂളിൽ 2019 ൽ വിദ്യാർഥിനി ക്ലാസ് മുറിയിൽവെച്ച് പാമ്പുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്സിങ് ഫയൽചെയ്ത ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഇറക്കിയ സർക്കുലറാണ് ഹാജരാക്കിയത്.
. ശൗചാലയങ്ങളിൽ വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം.
. സ്കൂളിൽ പ്രഥമശുശ്രൂഷാ കിറ്റ് വേണം.
. പ്രഥമശുശ്രൂഷയിൽ രണ്ട് ജീവനക്കാർക്കെങ്കിലും അടിസ്ഥാനപരിശീലനം നൽകണം.
. അടിയന്തര മെഡിക്കൽ സാഹചര്യങ്ങൾ നേരിടാൻ ചൈൽഡ് എമർജൻസി മെഡിക്കൽ റെസ്പോൺസ് പ്ലാൻ തയ്യാറാക്കണം. ആൻ്റിവെനം, പീഡിയാട്രിക് മെഡിക്കൽ കെയർ തുടങ്ങിയവ ലഭ്യമാക്കാൻ അടുത്തുള്ള ആശുപത്രിയുമായുള്ള ഏകോപനം.
. പാമ്പിനെ ഒഴിവാക്കാൻ വനംവകുപ്പുമായി ഏകോപനം. സ്കൂളിലും പരിസരങ്ങളിലും പരിശോധന നടത്തണം.
. തീപിടുത്തം, വെള്ളപ്പൊക്കം തുടങ്ങിയവ നേരിടാൻ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായിച്ചേർന്ന് മോക്ക് ഡ്രിൽ നടത്തണം.
. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്കൂൾ മേധാവികളും മാനേജ്മെൻ്റും ഉറപ്പാക്കണം. ജില്ലാ വിദ്യാഭ്യാസ അധികൃതർ ഇടയ്ക്കിടയ്ക്ക് പരിശോധന നടത്തണം