തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച എഎസ്‌ഡി ലിസ്റ്റ് കരട് വോട്ടർ പട്ടികയായി തെറ്റിദ്ധരിക്കേണ്ടതില്ല.
ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് എസ്ഐആർ പട്ടികയിൽ നിന്ന് പുറത്തുപോകുന്നവരുടെ എഎസ്ഡി ലിസ്റ്റാണ്. എഎസ്ഡി എന്നാൽ ആബ്സെന്റീ, ഷിഫ്റ്റഡ് ഓർ ഡെഡ് ലിസ്റ്റ് എന്നാണ് അർഥം. എസ്ഐആർ നടപടികൾ പൂർത്തിയാക്കാത്തവരോ മരിച്ചവരോ മറ്റിടങ്ങളിലേക്ക് മാറിയവരോ ആണ് പട്ടികയിൽ നിന്ന് പുറത്തുപോകുക. തെറ്റായ കാരണത്താൽ നിങ്ങൾ പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇത് യഥാസമയം ബിഎൽഒമാരേയോ പാർട്ടി പ്രതിനിധികളായ ബിഎൽഒമാരേയോ അറിയിക്കണം.














































































