ബീഹാറിലെ സഖ്യത്തിൽ കല്ലുകടിക്കിടയാക്കിയത് ആർജെഡിയുടെ പിടിവാശിയെന്ന് കോൺഗ്രസ് വൃത്തങ്ങൾ. കോൺഗ്രസിന് നല്കിയ ചില സീറ്റുകളിലും ആർജെഡി പേരുകൾ നിർദ്ദേശിച്ചു. 'വിഐപി'യെ മുന്നണിയിൽ നിറുത്തിയതും രാഹുൽ ഗാന്ധി കർശന നിലപാട് എടുത്തത് കൊണ്ടാണ്. സൗഹൃദ മത്സരം ചില സ്ഥലങ്ങളിൽ നല്ലതെന്ന് ആർജെഡി അറിയിച്ചു. വ്യാഴാഴ്‌ച സഖ്യനേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തും. ബിഹാറിൽ ആകെ 243 മണ്ഡലങ്ങളാണുള്ളത്. മഹാസഖ്യത്തിന് 249 സ്ഥാനാർത്ഥികളുണ്ട്. ധാരണ തെറ്റിച്ചുള്ള പ്രഖ്യാപനമാണ് മണ്ഡലങ്ങളുടെ എണ്ണത്തിനപ്പുറം സ്ഥാനാർത്ഥികൾക്ക് വഴിവച്ചത്.