ഗോഹട്ടിയിൽനിന്നും പ്രത്യേക വിമാനത്തിൽ ബംഗളൂരുവിൽ എത്തിച്ചശേഷമാണ് മൃതദേഹം കണ്ണൂർ വിമാനത്താവളത്തിലേക്ക് കൊണ്ടുവരുന്നത്.
കണ്ണൂരിൽനിന്നും റോഡ് മാർഗം കാസർഗോട്ടെ ചെറുവത്തൂരിലെ വീട്ടിലെത്തിക്കും. ഇന്ന് വൈകുന്നേരം മൃതദേഹം എത്തിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച മൃതദേഹം സംസ്കരിക്കും.
അരുണാചലിലെ പർവതമേഖലയായ അപ്പർ സിയാംഗ് ജില്ലയിലെ സിൻഗിംഗിൽ വെള്ളിയാഴ്ച രാവിലെയാണ് എച്ച്എഎൽ രുദ്ര വിഭാഗത്തിലുള്ള അത്യാധുനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അഞ്ചു സൈനികരുമായി പതിവുപറക്കലിനിടെയായിരുന്നു അപകടം.