ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ കൂടുതൽ വിവരങ്ങളടങ്ങിയ അന്തിമ റിപ്പോർട്ട് ദേവസ്വം വിജിലൻസ് രാവിലെ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതി റിപ്പോർട്ട് പരിശോധിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളും കോടതിയിൽ എത്തിയിട്ടുണ്ട്.
ഇടക്കാല റിപ്പോർട്ടിൽ കണ്ടത്തിയത് കൂടാതെ മറ്റുചില പ്രധാനപ്പെട്ട കണ്ടെത്തൽ കൂടി ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെയും കണ്ടെത്തലുണ്ട്.
പൂർണ്ണ റിപ്പോർട്ട് നൽകിയാലുടൻ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേസ് എടുത്ത് അന്വേഷണം ആരംഭിക്കും. അതോടൊപ്പം ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ പൂർണമായും ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് നിയോഗിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചു.