ചെന്നൈ സവീത മെഡിക്കൽ കോളജിലെ കൺസൾട്ടന്റ് കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ്(39) ആണ് രോഗികളെ പതിവ് പരിശോധനക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്. അടിയന്തര ചികിത്സാ സഹായം നൽകിയെങ്കിലും ഡോക്ടറുടെ ജീവൻ രക്ഷിക്കാനായില്ല. ഇടതുവശത്തെ പ്രധാന ധമനിയുടെ 100% തടസം മൂലമുണ്ടായ കടുത്ത ഹൃദയസ്തംഭനമാണ് മരണകാരണം.