സിംഹം തന്നെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടർ റിറ്റോ സിറിയക് പ്രതികരിച്ചു. സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടർ പറഞ്ഞു. നടൻ ശിവകാർത്തികേയൻ ദത്തെടുത്തിരുന്ന സിംഹം ആണിത്. ചെന്നൈ നഗരത്തിൽ നിന്ന് 32 കിലോമീറ്റർ അകലെ 1490 ഏക്കറിലായി സ്ഥിതി ചെയ്യുന്ന വണ്ടല്ലൂർ മൃഗശാലയിലെ അഞ്ചര വയസ്സുള്ള സിംഹത്തെ വെള്ളിയാഴ്‌ചയാണ് കാണാതായത്.