ഗൃഹപാഠം ചെയ്യാതെ വന്നതിനു രണ്ടാം ക്ലാസുകാരനെ ജനലിൽ തലകീഴായി കെട്ടിത്തൂക്കി മർദിച്ച സംഭവത്തിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലും ഡ്രൈവറും അറസ്‌റ്റിൽ. കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഹരിയാനയിലെ പാനിപ്പത്ത് ജാട്ടൽ റോഡിലെ സ്കൂൾ പ്രിൻസിപ്പൽ റീന, ഡ്രൈവർ അജയ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തത്.
വിശദമായ അന്വേഷണത്തിനു ശേഷം സ്‌കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കുമെന്നു പാനിപ്പത്ത് ജില്ലാ എജ്യുക്കേഷൻ ഓഫിസർ രാകേഷ് ബൂറ പറഞ്ഞു. ഓഗസ്‌റ്റ് 13നായിരുന്നു സംഭവം.