കോട്ടയം:ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏ.ജി.തങ്കപ്പൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.കേരളത്തിൽ ബി.ഡി.ജെ.എസ്.ൻ്റെ പ്രസക്തി കൂടുതൽ ശക്തമാകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി.അനിൽകുമാർ, ഇ.ഡി.പ്രകാശൻ, ഷാജി ശ്രീശിവം, ഷെൻസ് സഹദേവൻ, ജില്ലാ വൈസ് പ്രസിഡൻറുമാരായ സി.എം.ബാബു, എം.എസ്.രാധാകൃഷ്ണൻ, അഡ്വ.ശാന്താറാം റോയി തോളൂർ, ജില്ലാ സെക്രട്ടറിമാരായ സുരേഷ് പെരുന്ന, എം.എം.റെജിമോൻ, ജോയിൻറ് സെക്രട്ടറി സജീഷ്കുമാർ മണലേൽ, വിവിധ മണ്ഡലം പ്രസിഡൻ്റ്മാർ എന്നിവർ പ്രസംഗിച്ചു.യോഗത്തിൽ ജില്ലാ സെക്രട്ടറി മനു പള്ളിക്കത്തോട് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീനിവാസൻ പെരുന്ന കൃതജ്ഞതയും പറഞ്ഞു.
