ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന ഗം പി.എം.ബീനാകുമാരി ഉത്തരവിട്ടിട്ടുള്ളത്. തോട്ടപ്പള്ളിയിൽ അനധികൃത ലോറി ഗതാഗതം ചോദ്യം ചെയ്തതിനെ തുടർന്നാണ് മൂൻ ഡേപൂട്ടി തഹസിൽ ദാർ ഭദ്രനെ പോലീസ് കഴിഞ്ഞ ദിവസം വളഞ്ഞിട്ട് ക്രൂരമായി അക്രമിച്ചത്. സംഭവം സോഷ്യൽ മീഡിയായിൽ കാണാനിടയായ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസ് എടുക്കുകയായിരുന്നു. അനുവദനീയമായതിനേക്കാൾ ഭാരം കയറ്റിയ കരി മണൽ കയറ്റിയ വണ്ടികൾ റോഡിൽ കടത്തിവിടുന്നത് ചോദ്യം ചെയ്തതിനായിരുന്നു പോലീസിൻ്റെ വളഞ്ഞിട്ടുള്ള ഭദ്രൻ്റെ നേർക്കുള്ള ആക്രമണം.












































































