ഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേഡയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെ നരേന്ദ്ര ഗൗതം ദാമോദി എന്നു വിളിച്ച കേസ് ഉള്ളതിനാൽ യാത്ര ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ ഇൻഡിഗോ വിമാനത്തിൽ നിന്ന് പവൻ ഖേഡയെ പുറത്താക്കിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയാണ്. 3 മണിക്ക് പവൻ ഖേഡയുടെ അറസ്റ്റ് സംബന്ധിച്ച ഹർജി സുപ്രീം കോടതി കേൾക്കും. പവൻ ഖേഡക്കെതിരെ അസമിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനാൽ പ്രാദേശിക കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഖേഡയെ അസമിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി.
