കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം
ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് കണ്ണൂർ വിമാനത്താവളത്തിൽ ( 37.2°c) രേഖപ്പെടുത്തി.
രണ്ടാം സ്ഥാനം തൊട്ടടുത്ത് കോട്ടയം ( 37.0°c). കോട്ടയത്ത് സാധാരണയിലും 3.6°c കൂടുതൽ ചൂട് അനുഭപ്പെട്ടു.
വരുംദിവസങ്ങൾ ചൂട് ക്രമാതീതമായി കൂടുമെന്നാണ് മുന്നറിയിപ്പ്. സാധാരണയും ചൂടാണ് ജനുവരിയിൽ അനുഭവപ്പെടുന്നത്. 2023 ആണ് തൊട്ടുപിന്നിലുള്ള വർഷം.
കേരളത്തിൽ അടുത്ത വർഷങ്ങളിലായി താപനില ക്രമേണ ഉയരുന്ന പ്രവണതയാണ്.
വരുന്ന ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ ഇടവിട്ട മഴയ്ക്ക് സാധ്യതയുണ്ട് എങ്കിലും നേരിയ ശമനം വരുത്തും.