വിഴിഞ്ഞം പദ്ധതി അനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ചു നിർമ്മാണം ത്വരിതപ്പെടുത്തും. 30000 ടൺ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവിൽ 15,000 ടൺ ആണ് നിക്ഷേപിക്കുന്നത്. അത് മുപ്പതിനായിരം ടൺ ആയാണ് ഉയർത്തുന്നത്. എല്ലാ മാസവും പ്രവർത്തന അവലോകനം നടത്തി മുന്നോട്ടു പോകാനാണ് തീരുമാനം. പോർട്ട് പരിപൂർണ്ണമായും കമ്മീഷൻ ചെയ്യാൻ 2024 ആവും എന്നാണ് കണക്ക്കൂട്ടൽ. 70 ശതമാനം നിർമ്മാണ പ്രവർത്തനം പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
