കോഴിക്കോട്ടെ പേരാമ്പ്രയിൽ ആയുർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം. 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 4 പേർ സ്ത്രീകളാണ്.പേരാമ്പ്രയിൽ ബീവറേജ് ഔട്ട്ലെറ്റിന് സമീപമുള്ള ആയുഷ് സ്പാ കേന്ദ്രീകരിച്ചാണ് പെൺവാണിഭം നടന്നത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ റൂറൽ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. പാലക്കാട് ആലത്തൂർ സ്വദേശിയായ കൃഷ്ണദാസാണ് സ്ഥാപനത്തിൻ്റെ ഉടമ' കഴിഞ്ഞ ഒരു വർഷമായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവിടേക്ക് സ്ത്രീകളെ എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.