ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3 വിക്ഷേപണ വിജയത്തില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി. ചന്ദ്രയാന്‍ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി കുറിച്ചു. 'ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. അവരുടെ അര്‍പ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട്' എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.