മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരൻ. സിഎം എന്ന പേരിലാണ് പിണറായി വിജയന്റെ പേര് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പരില്‍ നിന്ന് കോള്‍ വന്നിട്ടില്ല.
വിളിച്ചു എന്ന പറയുന്നതിന് രണ്ടാഴ്ച മുമ്പ് ആലപ്പുഴയിൽ വരുമ്പോൾ കാണണമെന്ന് സിഎം ആവശ്യപ്പെട്ടിരുന്നു. അറിയിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് മറുപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ജി.സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു.













































































