പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥി ഒഴികെ കോട്ടയം ജില്ലയിൽ മത്സര ചിത്രം തെളിഞ്ഞു.
ജില്ലയില്‍ ഏറ്റവും ആദ്യം സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത് എല്‍ഡിഎഫ് ആണ്. വൈക്കത്ത് പി പ്രദീപ്, കടുത്തുരുത്തിയില്‍ നിർമല ജിമ്മി, ഏറ്റുമാനൂരില്‍ വിഎൻ വാസവൻ, കോട്ടയം കെ അനില്‍കുമാർ, പുതുപ്പള്ളി കെഎം രാധാകൃഷ്ണൻ, ചങ്ങനാശേരി ജോബ് മൈക്കിള്‍, കാഞ്ഞിരപ്പള്ളി എൻ ജയരാജ്, പൂഞ്ഞാർ സെബാസ്റ്റ്യൻ കുളത്തിങ്കല്‍, പാലാ ജോസ് കെ മാണി എന്നിവർ പ്രാരണം ആരംഭിച്ചു ഒന്നാം ഘട്ടം പൂർത്തിയാകാറായി
യുഡിഎഫിന് ഏറ്റുമാനൂരില്‍ ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, പൂഞ്ഞാറില്‍ സജി ജോസഫ്, കാഞ്ഞിരപ്പള്ളിയില്‍ റോണി കെ ബേബി എന്നിവരെയാണ് ഇന്നലെ സ്ഥാനാർത്ഥി പട്ടികയില്‍ ഇടം പിടിച്ചത്.
കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മൻ, ചങ്ങനാശേരിയില്‍ വിനു ജോബ്, പാലായില്‍ മണി സി കാപ്പൻ, കുടുത്തുരത്തിയില്‍ മോൻസ് ജോസഫ്, വൈക്കത്ത് കെ ബിനിമോനെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയിരുന്നു.
എൻഡിഎയില്‍ പുതുപ്പള്ളിയില്‍ മാത്രമാണ് ഇനി സ്ഥാനാർഥിയെ അറിയാനുള്ളത്.
ഇന്നലെ ബി. രാധാകൃഷ്ണമേനോനെ ചങ്ങനാശേരിയില്‍ പ്രഖ്യാപിച്ചിരിക്കുന്നു.
പുതുപ്പള്ളിയിലും പ്രഖ്യാപനം ഉണ്ടാകുമെന്നു കരുതിയെങ്കിലും മൂന്നാം ഘട്ടത്തിലേക്ക് നീട്ടിവെക്കുകയായിരുന്നു.ഇന്നു പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ട്വൻ്റി ട്വൻ്റി ഏറ്റുമാനൂർ മത്സരിപ്പിക്കാൻ ആദ്യം തീരുമാനിച്ച വീണാ നായർക്ക് വോട്ടില്ലാത്തതിനെ തുടർന്ന് നർത്തകിയായ അതിര ഡി നായർ സ്ഥാനാർഥിയായുമെന്ന് സാബു ജേക്കബ് പ്രഖ്യാപിച്ചിരുന്നു.
കോട്ടയത്ത് പി. അനില്‍കുമാർ, കാഞ്ഞിരപ്പള്ളിയില്‍ ജോർജ് കുര്യൻ, പാലായില്‍ ഷോണ്‍ ജോർജ്, പൂഞ്ഞാറില്‍ പി.സി ജോർജ്, കടുത്തുരുത്തിയില്‍ സുരേഷ് ഇട്ടിക്കുന്നേല്‍, വൈക്കത്ത് കെ. അജിത്തും എൻഡിഎ സ്ഥാനാർഥികളായി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.











































































