ഹൈക്കോടതിയിലാണ് സർക്കാർ അപേക്ഷ നൽകിയത്. പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്തത കേസിൽ പി സി ജോർജിന് നേരത്തെ ജാമ്യം നൽകിയിരുന്നു.
മതസ്പർദ്ധയുണ്ടാക്കും വിധം സംസാരിച്ചു എന്നായിരുന്നു കേസ്. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് അന്ന് ജാമ്യവ്യവസ്ഥയിൽ ഉണ്ടായിരുന്നു. ഈ വർഷം ജനുവരിയിൽ ഈരാറ്റുപേട്ടയിൽ സമാന കുറ്റകൃത്യം പി സി ജോർജ് ആവർത്തിച്ചെന്നും അതിൽ കേസെടുത്തിട്ടുണ്ടെന്നും പോലീസ് ഹൈക്കോടതിൽ സമർപ്പിച്ച് അപേക്ഷയിൽ പറയുന്നു.