കോവിഡ് ഭീതി വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ കരുതൽ വാക്സിനെടുക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുമ്പോഴും സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് പ്രത്യേക കരുതൽ വേണ്ട വിഭാഗത്തിൽപ്പെട്ടവർ പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് വ്യക്തമാക്കിയത്. എന്നാൽ, വാക്സിനെടുക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുമ്പോഴും സംസ്ഥാനത്ത് മതിയായ ബൂസ്റ്റർ ഡോസ് വാക്സിനുകൾ സ്റ്റോക്കില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു. കൂടുതൽ ബൂസ്റ്റർ ഡോസ് വാക്സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു.
