രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം ഇന്ന്. 24 അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്ത് ഉച്ചയ്ക്ക് 12.30നാണ് രാഹുൽഗാന്ധി മാധ്യമങ്ങളെ കാണുക. സെപ്റ്റംബർ 7ന് ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷം ഒമ്പതാമത്തെ തവണയാണ് രാഹുൽഗാന്ധി വാർത്താ സമ്മേളനം നടത്തുന്നത്. കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി അവസാനം കാശ്മീരിൽ സമാപിക്കും. ഇടവേളയ്ക്കുശേഷം ജനുവരി മൂന്നിന് പര്യടനം പുനരാരംഭിക്കുന്ന യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കും.
