ഹോട്ടലില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഇവര്‍ യാചിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹോട്ടലിലെ ചില്ലുജനലിന് അരികെ വന്നു കരയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്ന ഇവരുടെ ചിത്രങ്ങളാണ് പുറത്തു വന്നത്. ഇന്ത്യ, ഇറാന്‍, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ളവരാണു മധ്യഅമേരിക്കന്‍ രാജ്യമായ പാനമയില്‍ കഴിയുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് അനധികൃതമായി കുടിയേറിയവരെ രാജ്യത്തുനിന്ന് പുറത്താക്കുന്നതിനുള്ള നടപടി ആരംഭിച്ചത്. നാടുകടത്തിയവരെ അവരുടെ രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ അന്താരാഷ്ട്ര അധികാരികള്‍ അനുമതി നല്‍കാത്തതിനാല്‍ പനാമ സര്‍ക്കാര്‍ അവരെ വിട്ടയ്ക്കാന്‍ അനുവദിച്ചിട്ടില്ല.
തടഞ്ഞുവെച്ചിരിക്കുന്ന കുടിയേറ്റക്കാരില്‍ 40 ശതമാനം പേരും സ്വമേധയാ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറല്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും പത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇറാന്‍, ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കുടിയേറിയവരില്‍ ഭൂരിഭാഗവും. ഇവയില്‍ ചില രാജ്യങ്ങളില്‍ കുടിയേറ്റക്കാരെ നേരിട്ട് നാടുകടത്താന്‍ യുഎസിന് ബുദ്ധിമുട്ട് ഉണ്ട്. അതിനാല്‍ താത്കാലത്തേക്ക് താമസിക്കാനുള്ള ഇടമായി പനാമയെ ഉപയോഗിക്കുകയാണ്.
പാനമയില്‍നിന്നു നാട്ടിലേക്കു മടങ്ങില്ലെന്ന നിലപാടുള്ളവരെ വിദൂരമായ ദാരിയന്‍ പ്രവിശ്യയിലെ കേന്ദ്രത്തിലേക്കു മാറ്റാനും സാധ്യതയേറി.