കോട്ടയം: ശിശുക്ഷേമ സമിതിക്ക് കീഴിൽ പ്രവർത്തിച്ചിരുന്ന മാങ്ങാനത്തെ നിർഭയ കേന്ദ്രം വനിതാ ശിശു വികസന വകുപ്പ് പൂട്ടി. പോക്സോ ഇരകൾ അടക്കം 9 പെൺകുട്ടികൾ രാത്രിയിൽ അധികാരികൾ അറിയാതെ ചാടിപ്പോയ സംഭവത്തെ തുടർന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ നടപടി. മാങ്ങാനത്ത് മഹിള സമഖ്യ എന്ന എൻ.ജി.ഒ നടത്തുന്ന ഷെൽട്ടർ ഹോം ആണ് അടച്ചുപൂട്ടാൻ ഉത്തരവ്. നിലവിലുള്ള എൻ.ജി.ഒ.യെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കും.
