ചീപ്പുങ്കല്‍ ഭാഗത്തു മഞ്ചിറയില്‍ വീട്ടില്‍ സുമേഷി(55) നെയാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 35 ലിറ്റര്‍ കോടയും പോലീസ് പിടിച്ചെടുത്തു. വെസ്റ്റ് പോലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ ടീമായ ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്നു നടത്തിയ റെയ്ഡിലാണു പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എസ്.ഐ. ശ്രീജിത്ത്, മാത്യു, സിവില്‍ പോലീസുകാരായ പ്രതീഷ്, അജയകുമാര്‍, അനീഷ്, നവീന്‍, അനസ്, ജിയോ, രാജീവ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.