യുഡിഎഫ് ഭരണ സമിതിക്കെതിരെ LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി.
SDPI പിന്തുണയോടെയാണ് അവിശ്വാസം പാസായത്.
രാവിലെ 11 ന് ആരംഭിച്ച ചർച്ചയിൽ 28 അംഗങ്ങളും പങ്കെടുത്തു.
യുഡിഎഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരിക്കുട്ടിയും പങ്കടുത്തു.
15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്.
9 LDF അംഗങ്ങൾക്കൊപ്പം 5 SDPI വോട്ടുകളും കോൺഗ്രസ് അംഗത്തിന്റെ വോട്ടും അവിശ്വാസം പാസാക്കാൻ ലഭിച്ചു.
കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ കൊല്ലം നഗര കാര്യ ജോയിൻറ് ഡയറക്ടർ ഹരികുമാർ വരണാധികാരി ആയിരുന്നു.