*കെ.കെ. രമയ്ക്കെതിരെ നടത്തിയ പ്രതിപക്ഷ ബഹളത്തിൽ സഭ മുങ്ങിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
എം.എം. മണി മാപ്പ് പറയണമെന്ന പ്രതിപക്ഷ ആവശ്യത്തെ തള്ളിയ നിയമമന്ത്രി പി. രാജീവ് മണിയെ ന്യായീകരിച്ചു. എം.എം. മണി മാപ്പ് പറയണമെന്ന ആവശ്യത്തോട് സ്പീക്കര്‍ എം.ബി. രാജേഷും മുഖം തിരിച്ചു. വിഷയത്തില്‍ ഇടപെടാന്‍ ചെയറിന് പരിമിധിയുണ്ടെന്ന് സ്പീക്കര്‍ അറിയിച്ചു.
മണിയുടെ പരാമര്‍ശത്തേക്കാള്‍ തങ്ങളെ അത്ഭുതപ്പെടുത്തിയത് മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി.
തുടര്‍ന്ന് ചോദ്യത്തര വേളയിലേക്ക് കടന്നുവെങ്കിലും ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭ ബഹളത്തില്‍ മുങ്ങി. ഇതോടെ ചോദ്യോത്തര വേള തടസപ്പെട്ടു. സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചു.












































































