കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജ് ഹോസ്റ്റലിന് പുറകിൽ നിന്ന് തലയോട്ടി കണ്ടെത്തി.തലയോട്ടി സ്ത്രീയുടേയോ പുരുഷൻ്റേയോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ പഠനത്തിനായി ഉപയോഗിച്ചിരുന്ന തലയോട്ടിയാണ് ഇതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.പൊലീസ് സംഭവസ്ഥലത്തെത്തി തലയോട്ടി കസ്റ്റഡിയിൽ എടുത്തു.എന്നാൽ തലയോട്ടി അല്ലാതെ മറ്റ് ശരീരാവശിഷ്ടങ്ങളൊന്നും ഇതുവരെ കണ്ടെടുത്തിട്ടില്ല.
