തിരുവനന്തപുരം: ഭൂകമ്പ ദുരിതാശ്വാസത്തിനായി തുര്‍ക്കിക്ക് 10 കോടി രൂപ സഹായം സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രന്‍.മരിച്ച ആദിവാസി യുവാവിൻ്റെ കുടുംബത്തിനും, സാക്ഷരതാ പ്രേരകിന്‍റെ കുടുംബത്തിനും സര്‍ക്കാര്‍ 50 ലക്ഷം വീതം നൽകണം, പിന്നീട് തുർക്കിയെ സഹായിച്ചാൽ മതി. തുർക്കിയുടെ കാര്യം മോദി നോക്കിക്കോളും. എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത പിണറായി വിജയൻ സര്‍ക്കാര്‍ അത് നോക്കണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
