കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, തെറാപ്പിസ്റ്റ് (ആണ്‍) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 31 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിക്കണം. വിശദവിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0481 2991918.














































































