സഫാരി മേഖലയിലേക്ക് തുറന്നുവിട്ട ആറു വയസുള്ള സിംഹത്തിനായാണ് നാല് ദിവസങ്ങളായി തെരച്ചിൽ നടത്തുകയാണ്. ബംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്ന് മുന്ന വർഷങ്ങൾക്ക് മുൻപ് വണ്ടല്ലൂരിലേക്ക് എത്തിച്ച ഷേരു എന്ന സിംഹത്തെ വ്യാഴാഴ്ചയായിരുന്നു ആദ്യമായി തുറന്നുവിട്ടത്. മൃഗശാലയിൽ സിംഹത്തെ കാണാതായി. മൃഗശാലയുടെ വിവിധ ഭാഗങ്ങളിൽ ഡ്രോണുകളും തെർമൽ ഇമേജിംഗ് കാമറകളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
രാത്രി ഭക്ഷണം കഴിക്കാനുള്ള സമയമാകുമ്പോഴേക്കും സിംഹം കൂട്ടിലെ ത്തും എന്നായിരുന്നു മൃഗശാല അധികൃതരുടെ കണക്ക് കൂട്ടൽ. എന്നാൽ ഇതുവരെ സിംഹം തിരികെ കൂട്ടിലേക്ക് തിരികെ വന്നില്ല. പുതിയ സ്ഥലമായതിനാൽ പരിചയക്കുറവ് മൂലമാണ് ഷേരു തിരികെ വരാത്തത് എന്നാണ് മൃഗശാല അധികൃതർ പറയുന്നത്.